ചെന്നൈ:സിനിമകളിലും മറ്റും നാം കണ്ടിട്ടുള്ള ഒരത്ഭുത കാഴ്ച കഴിഞ്ഞ ദിവസം ചെന്നൈയിലും സംഭവിച്ചു.സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പതിനൊന്നു നില കെട്ടിടം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി.ചെന്നൈയിലെ മൗലിവാക്കത്തെ ബഹുനില കെട്ടിടമാണ് ടെക്നോളജിയുടെ സഹായത്തോടെ തകർത്തത്.
സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് വൻ കെട്ടിടങ്ങൾ തകർക്കുന്നതിനെയാണ് ബിൽഡിങ് ഇംപ്ലോഷൻ എന്നു വിളിക്കുന്നത്.
കെട്ടിടങ്ങൾക്കുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ചു കംപ്യൂട്ടർ സഹായത്തോടെ തകർക്കാൻ വേണ്ടത് സെക്കന്റുകൾ മാത്രമാണ്.ഈ സാങ്കേതിക വിദ്യയിൽ ചെന്നൈയിലെ കെട്ടിടം തകർക്കാൻ വേണ്ടി വന്നത് വെറും അഞ്ചു സെക്കന്റ് മാത്രമാണ്.മൂന്നു സെക്കന്റ് സ്ഫോടനം, രണ്ടു സെക്കന്റിനുള്ളിൽ കെട്ടിടം ഭൂമിയിലേക്ക് താഴ്ന്നു. പിന്നെ പൊടിപടലങ്ങൾ മാത്രം.കെട്ടിടത്തിന്റെ ഒന്നാം നിലയിലും അഞ്ചാം നിലയിലുമാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ഈ സ്ഫോടക വസ്തുക്കൾ കംപ്യൂട്ടർ പ്രോഗ്രാമുമായി ഘടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ 185 സ്ഥലങ്ങളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. തകർന്നു ഭൂമിക്കടിയിലേക്ക് പോകാനായി പ്രത്യേകം സംവിധാനങ്ങളും ഒരുക്കിയിരുന്നു.
തകർന്ന കെട്ടിടത്തിനു തൊട്ടടുത്തുണ്ടായിരുന്ന വീടിനുപോലും കേടുപറ്റിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.വൻ സ്ഫോടനം തന്നെയായിരുന്നെങ്കിലും അവശിഷ്ടങ്ങൾ പുറത്തേക്കു തെറിച്ചുവീണില്ല. ബിൽഡിങ് ഇംപ്ലോഷൻ’ മാർഗത്തിൽ നടത്തിയ സ്ഫോടനമായതിനാലാണ് അപകടരഹിതമായി കെട്ടിടം പൊളിച്ചുനീക്കാൻ സാധിച്ചതെന്ന് അധികൃതർ പറയുന്നു.
https://youtu.be/jJXlIxrasy8
Post Your Comments