IndiaNewsInternational

ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

ന്യൂഡൽഹി:അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയുടെ ദൃശ്യങ്ങൾ ബിഎസ്‌എഫ് പുറത്തുവിട്ടു.ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു മുതിര്‍ന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്നലെ സാംബ, റജൗരി എന്നിവിടങ്ങളിലുണ്ടായ പാകിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.

“ഇന്ത്യന്‍ സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ല, നമ്മൾ പാക് സൈനിക പോസ്റ്റുകള്‍ മാത്രമാണ് ലക്ഷ്യമിട്ട”തെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് സേനയുടെ കണക്കു കൂട്ടൽ.

ഇതിനിടെ തന്ത്രപ്രധാന പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ചാരനായി പ്രഖ്യാപിച്ച്‌ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിന്റെ കൂട്ടാളികളെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചു വിളിച്ചു.വാഗാ അതിര്‍ത്തി വഴിയാണ് നാലുപേരും ഇന്ത്യ വിട്ടത്. അതിനിടെ ജമ്മു കശ്മീരില്‍ ജനവാസകേന്ദ്രം ലക്ഷ്യമാക്കിയുള്ള പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ആക്രമണം തുടരുകയാണ്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാളെ ജമ്മു കശ്മീരിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button