ലാഹോര്‍: പാകിസ്ഥാന്‍ വ്യോമ പാത തുറക്കല്‍ വൈകുന്നു. തിങ്കളാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാക്കിസ്ഥാന്‍ സിവില്‍ എവിയേഷന്‍ അഥോററ്റിയുടെ തീരുമാനം. ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത്.
ശനിയാഴ്ച വ്യോമപാത തുറക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ അറിയിച്ചിരുന്നു. കറാച്ചി, പെഷ്വാര്‍, ക്വറ്റ, ഇസ്ലാമാബാദ്, ലാഹോര്‍, ഫൈസലാബാദ് തുടങ്ങിയ വിമാനത്താവളങ്ങള്‍ മാത്രമാണ് നിലവില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പാകിസ്ഥാന്‍ വ്യോമ പാത അടച്ചത്. എന്നാല്‍ മാര്‍ച്ച് ആദ്യദിവസങ്ങളില്‍ തന്നെ തുറക്കുമെന്ന തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രൂവരി 28 ാണ് പാകിസ്ഥാന്‍ വ്യോമ പാത അടച്ചിട്ടത്
Post Your Comments