ലക്നൗ: ഇന്ത്യയിലും സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്ന ആഭ്യന്തരശത്രുക്കൾ ഇന്ത്യയിൽ വളരുകയാണെന്നും ഇവർക്കെതിരെയാണ് സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാനും എഐഎംഐഎം നേതാവ് അസദ്ദുദീൻ ഉവൈസിയും ദേശവിരുദ്ധപ്രസ്താവനകൾ നടത്തുന്നുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേർത്തു. പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിനെ തുടർന്ന് സമാജ്വാദി പാർട്ടി പേഴ്സണൽ സ്റ്റാഫ് അംഗം നേരത്തെ അറസ്റ്റിലായിരുന്നു.
Post Your Comments