NewsSports

എയര്‍ ഏഷ്യക്കെതിരെ ശ്രീജേഷ്

ബംഗളുരു: ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷ് മലേഷ്യൻ എയർലൈൻ കമ്പനിയായ എയർ ഏഷ്യക്കെതിരെ രംഗത്ത്. ട്വീറ്റിലൂടെയാണ് ശ്രീജേഷ് തന്റെ പ്രതിഷേധമറിയിച്ചത്. തന്റെ സ്പോർട്സ് ഉപകരണങ്ങളടങ്ങിയ ലഗേജിന് 1500 രൂപ അധികം ചുമത്തിയ എയർ ഏഷ്യയുടെ നടപടിയെയാണ് ശ്രീജേഷ് ട്വിറ്റിലൂടെ ചോദ്യം ചെയ്തത്.

എയർ ഏഷ്യയെ പരിഹസിച്ചുള്ള ട്വീറ്റിൽ ശ്രീജേഷ് കുറിച്ചത് ഇങ്ങനെയാണ് – “5 കിലോഗ്രാം താഴെ ഭാരമുള്ള ബാഗിന് 1500 രൂപയോ? ഞാൻ മേയ്ക്ക്അപ്പ് കിറ്റും കൊണ്ട് നടക്കുമെന്നാണോ അവർ പ്രതീക്ഷിക്കുന്നത്? എന്തൊരു തമാശയാണിത്?”

ഇന്ത്യൻ ടീം ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. ശ്രീജേഷ് ഡൽഹിയിലെ സ്വീകരണത്തിന് ശേഷം ബെംഗളൂരുവിലെത്തി. പക്ഷേ ഏത് യാത്രക്കിടയിലാണ് ശ്രീജേഷിനോട് എയർ ഏഷ്യ അധിക ചാർജ് ഈടാക്കിയതെന്ന് വ്യക്തമല്ല. സ്വീകരണ ചടങ്ങിൽ ഇന്ത്യൻ ടീമിന്റെ വിജയം സൈനീകർക്ക് സമർപ്പിക്കുന്നതായി ശ്രീജേഷ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button