
റായ്ബറേലി : ആധുനിക സൗകര്യവുമായി റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ കോച്ചുകള്‍. വിമാനത്തില്‍ ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് പുതിയ കോച്ചുകളില്‍ ഇന്ത്യന്‍ റെയില്‍വേ ലഭ്യമാക്കുന്നത്. റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചിന്റെ നിര്‍മ്മാണം ഇന്ത്യന്‍ റെയില്‍വേ നടത്തുക.
ഡല്‍ഹിയില്‍ നിന്ന് ഖോരക്പൂറിലേക്കുളള റെയില്‍വേയുടെ ഹംസഫര്‍ സര്‍വീസിലാകും പുതിയ കോച്ചുകള്‍ ആദ്യമായി ഉപയോഗിക്കുക. സി.സി.ടി.വി കോച്ചുകളില്‍ കോഫി, ടീ വെന്‍ഡിംഗ് മിഷ്യനുകള്‍, ജി.പി.എസില്‍ പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തീയും പുകയും കണ്ടുപിടിക്കാനുള്ള ഡിറ്റക്റ്ററുകള്‍, റൂം ഫ്രഷ്‌നറുകള്‍ എന്നിവയെല്ലാമാണ് കോച്ചുകളിലെ പ്രധാന പ്രത്യേകതകള്‍.
Post Your Comments