കൊച്ചി: കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്ഐഎല്‍) ഫാക്ടറിയിൽ പൊട്ടിത്തെറി. വാതകം ചോര്‍ന്നാണ് തീപിടിച്ചത്. സ്പോടനത്തിൽ 12 പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകമാണ് ചോര്‍ന്നത്.
ടാങ്കറിൽ നിന്ന് കാർബൺ ഡൈ സൾഫൈഡ് വാതകം പ്ലാൻറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. തുടര്‍ന്ന് വാതകത്തിന് തീപിടിക്കുകയും പൊട്ടിത്തെറിയുണ്ടാവുകയുമായിരുന്നു. പ്ലാന്റ് മാനേജര്‍ അടക്കമുളളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയ ടാങ്കറില്‍നിന്ന് ചെറിയ ടാങ്കറിലേയ്ക്ക് മാറ്റുന്നതിനിടെയായിരുന്നു വാതകം ചോര്‍ന്നത്. മൂന്ന് പൊട്ടിത്തറിയുണ്ടായി. 12 അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി ടാങ്കറുകള്‍ തണുപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. സ്ഫോടന കാരണം വ്യക്തമല്ല.
Post Your Comments