NewsIndia

ജനങ്ങള്‍ക്ക് സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗർ: സംഘർഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രതാ നിർദ്ദേശം.ഹാല്‍മറ്റ്, ഖൗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.രാത്രികാലങ്ങളില്‍ ലൈറ്റ് കെടുത്തിയിരിക്കണമെന്നും അജ്ഞാതര്‍ക്ക് ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറരുതെന്നും സൈന്യത്തിന്റെ നോട്ടീസില്‍ പറയുന്നു.സൈന്യം, ബി.എസ്.എഫ്, പോലീസ്, മറ്റ് സൈനിക വിഭാഗങ്ങള്‍ ക്യാമ്പുചെയ്യുന്ന സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരവും ആരോടും വെളിപ്പെടുത്തരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അതിര്‍ത്തി പ്രദേശങ്ങളില്‍ പരിചയമില്ലാത്തവരെ കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണം.പരിചയമില്ലാത്ത നമ്പരില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്.തുടർച്ചയായുള്ള പാക് പ്രകോപനവും നുഴഞ്ഞു കയറ്റ ശ്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രദേശവാസികൾക്ക് സൈന്യം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ ഇന്ന് വീണ്ടും പാകിസ്താന്റെ ഭാഗത്തുനിന്നും വെടിനിർത്തൽ ലംഘനം ഉണ്ടായി.റാംഗഡിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക്ക് സൈന്യംവെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു.അതെ സമയം ഇന്നലെ പാക്ക് സേന നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button