മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്ന് ഉച്ചയ്ക്കുണ്ടായ ബോംബ് സ്ഫോടനം കൃത്യമായി പ്ലാൻ ചെയ്തതെന്ന് പോലീസ്.കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിന് സമാനമായ രീതിയിലാണ് സ്ഫോടനം ഉണ്ടായത്.പശു ഇറച്ചി ഭക്ഷിച്ചാല്‍ കൊല്ലുമോ എന്നും മുഹമ്മദ് അഖ്ലാഖിനെ കൊല ചെയ്തതിന് പകരം ചോദിക്കുമെന്നും സമീപത്തു നിന്നും ലഭിച്ച പെട്ടിയിലെ കുറിപ്പില്‍ പറയുന്നു. ഇതോടൊപ്പം തന്നെ അറബി വാചകങ്ങള്‍ എഴുതിയ ഇന്ത്യയുടെ ഭൂപടവും ലഭിച്ചിട്ടുണ്ട്. “ഇന്‍ ദി നെയിം ഓഫ് അള്ളാ” എന്നാണ് കുറിപ്പുകളെല്ലാം തുടങ്ങുന്നത്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്.
കാര്‍ബോര്‍ഡ് പെട്ടിയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവ്, പോസ്റ്ററുകള്‍, ഫോട്ടോകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും ഇതിനു ശേഷം മാത്രമേ പിന്നില്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.കോടതികളെയും കോടതി വിധികളെയും രൂക്ഷമായി വിമര്‍ശിച്ചാണ് കുറിപ്പുള്ളത്.ദ ബെയ്സ് മൂവ്മെന്റ് എന്ന് ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ച ചെറിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് ഇത്. ലഘുലേഖയുടെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പൊലീസ് പുറത്ത് വിട്ടത്. റിമോട്ട് കണ്‍ട്രോളിംങിലൂടെയാണ് സ്ഫോടനം നടത്തിയിട്ടുള്ളത്.
കൊല്ലം കോടതി വളപ്പില്‍ നടന്ന സ്ഫോടനത്തിനു സമാനമാണിതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ കോടതികളില്‍ സ്ഫോടനം നടത്തിയത് ദ ബെയ്സ് മൂവ് മെന്റ് എന്ന സംഘടനയാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.അല്‍ക്വൊയ്ദയുടെ ഇന്ത്യന്‍ രൂപമാണ് ബെയ്സ് മൂവ്മെന്റെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.അല്‍ഉമ എന്ന സംഘടയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. കോടതികളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റുകൊണ്ട് ഈ സംഘടനയുടെ കത്ത് ലഭിച്ചിരുന്നു.
image courtesy- mathrubhoomi
Post Your Comments