മലപ്പുറം● മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനമുണ്ടായ കാറില്‍ നിന്ന് ഒരു പെട്ടിയും പെന്‍ഡ്രൈവും ലഘുലേഖകളും കണ്ടെടുത്തു. ബേസ് മൂവ്മെന്റ് എന്നാണ് പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഘുലേഖയില്‍ ദാദ്രിയില്‍ കൊലപാതകത്തിനിരയായ മൊഹമ്മദ് അഖ്ലാഖിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കളക്ട്രേറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സ്ഫോടനമുണ്ടായത്. ജില്ലാ ഹോമിയോ ഓഫീസറുടേതാണ് വാഹനം. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്നും കരിമരുന്നിന്റെ ഗാന്ധമുണ്ടായിരുന്നതായും പരിസരവാസികള്‍ പറഞ്ഞു. പൊട്ടിത്തെറിയില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കില്ല.
ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പരിശോധനകള്‍ക്കായി ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്‌ടം സ്‌ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വളരെ ആസൂത്രിതമായി നടത്തിയ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം. പ്രഷര്‍ കുക്കറിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലും സ്ഫോടനമുണ്ടായിരുന്നു.
Post Your Comments