Kerala

ഗവര്‍ണറെ ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിന്റെ 60-ാം വാര്‍ഷികാഘോഷ പരിപാടികളിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതിരുന്ന സര്‍ക്കാരിന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് മര്യാദയും മാന്യതയും ഇല്ലാത്ത നടപടിയാണിത്. തെറ്റ് മനസിലായിട്ടും തിരുത്താന്‍ തയാറാവാത്തത് ധിക്കാരവും അഹങ്കാരവുമാണ്. മുഖ്യമന്ത്രി പിണറായി വിജയനു സ്ത്രീധനം കിട്ടിയ സ്വത്തല്ല കേരളം. ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും. അധികാരം തലയ്ക്കു പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുണ്ടെന്നത് ചരിത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഗവര്‍ണറെ അവഹേളിച്ചതിലൂടെ സര്‍ക്കാര്‍ മുഴുവന്‍ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button