![Reliance-Jio-](/wp-content/uploads/2016/11/Reliance-Jio-Mobile-Phones.jpg)
റിലയൻസ് ജിയോ സിമ്മിൽ ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞിരിക്കുന്നു എന്ന് വ്യാപകപരാതിയാണ് ഉയരുന്നത്. എന്നാൽ ഹൈസ്പീഡ് ലഭിക്കാനായി ഒരു വഴിയുണ്ട്. ഇതിനായി രണ്ടോ അതിലധികമോ ജിയോ സിം കാര്‍ഡുകളും, വയര്‍ലെസ് ലാന് കാര്‍ഡുകളും, സ്പീഡിഫൈ എന്ന സോഫ്ട്വെയറും ആവശ്യമാണ്. സ്പീഡിഫൈ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, ജിയോ സിമ്മുള്ള 4ജി സ്മാര്‍ട്ട്ഫോണുകളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയാല്‍ ബ്രോഡ്ബാൻഡ് കണക്ഷൻ നേടാവുന്നതാണ്.
മള്‍ട്ടിപ്പിള്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് കാര്‍ഡുകളെ കമ്പ്യൂട്ടറില്‍ നൽകിയതിന് ശേഷം സ്മാര്‍ട്ട്ഫോണുകളില്‍ ഹോട്ട്സ്പോട്ട് ഓണാക്കണം. അതിനുശേഷം എല്ലാ നെറ്റ്വർക്കുകളെയും ഒന്നാകാൻ സ്പീഡിഫൈ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ഹൈസ്പീഡ് ഇന്റർനെറ്റ് നേടാം.
Post Your Comments