കൊച്ചി : തെരുവുനായ ശല്യത്തെ തുടര്‍ന്ന് നായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ ബോയ്‌ക്കോട്ട് കേരളാ പ്രചാരണവുമായി എത്തിയ ഫേസ്ബുക്ക് പേജില്‍ മനുഷ്യസ്‌നേഹികളുടെ പൂരത്തെറിവിളി. മൃഗസ്‌നേഹികള്‍ എന്ന പേരിലാണ് മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ക്ക് പിന്തുണയുമായി പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പേജിനെതിരെ രൂക്ഷമായ രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
നായ്ക്കളെ കൊല്ലുന്ന ഈ കിരാതമായ നടപടി അവസാനിപ്പിക്കാന്‍ ഇവിടെ ആരുമില്ലെ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പട്ടികളെ ഉന്‍മൂലനം ചെയ്യുന്നവരെ തന്തയ്ക്ക് വിളിക്കുന്നു പോസ്റ്റ്. തന്തയില്ലാ ഇവന്‍മാരാണ് പട്ടികളെ ഇത്തരത്തില്‍ ആക്രമണകാരികളാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. കൊല്ലുകയല്ലാതെ തെരുവനായ്ക്കളുടെ ആക്രമണം നിയന്ത്രിക്കാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലെയെന്നും പോസ്റ്റിലുണ്ട്.
മലയാളിക്ക് ഇതെന്തുപറ്റി, ഇവര്‍ക്ക് സ്വബുദ്ധി നഷ്ടപ്പെട്ടോ. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ മറ്റുവഴികളൊന്നും ഇവര്‍ക്ക് മുന്നില്‍ ഇല്ലെ. ഇത്തരത്തിലുള്ള നിയമലംഘനത്തിന് പിന്തുണ നല്‍കാന്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എങ്ങനെ സാധിക്കും. പോസ്റ്റില്‍ പറയുന്നു. മലയാളിയെന്ന് അവകാശപ്പെട്ടുകൊണ്ട് ബാലചന്ദ്രന്‍ എന്ന വ്യക്തിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
എന്നാല്‍ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. കമന്റ് ബോക്‌സില്‍ കേട്ടാല്‍ അറയ്ക്കുന്ന തെറികൊണ്ടാണ് പലരും പ്രതികരിച്ചിരിക്കുന്നത്. അത്ര പട്ടിസ്‌നേഹം ഉള്ളവന്‍മാര്‍ പിടിച്ചുകൊണ്ടുപോയി വളര്‍ത്താന്‍ ചിലര്‍ ഉപദേശിക്കുന്നു. പട്ടിക്കുണ്ടായവര്‍ പട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നു, മനുഷ്യര്‍ക്കുണ്ടായവര്‍ മനുഷ്യരേയും എന്നാണ് വേറൊരു വിരുതന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ആളുകളും തന്തയ്ക്കും തള്ളയ്ക്കും പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.
Post Your Comments