റിയാദ്● സൗദി ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിൻ അബ്ദുൾ അസീസ് അൽ–അസഫിനെ സല്‍മാന്‍ രാജാവ് പുറത്താക്കി. ‘ഇബ്രാഹിം അൽ–അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളിൽ നിന്ന് നീക്കിയിരിക്കുന്നു’’ എന്ന് മാത്രമാണ് പുറത്താക്കല്‍ ഉത്തരവില്‍ ഉള്ളത്. എണ്ണവിലയിടിവിനെത്തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായ അസ്ഥിരതയാണ് ധനമന്ത്രിയുടെ പുറത്താക്കലിലേക്ക് വഴിവച്ചതെന്നാണ് സൂചന.
അൽ–അസഫിന് പകരക്കാരാനായി സൗദി ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ തലവനായ മുഹമ്മദ് അൽജദാനെ നിയമിച്ചതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ധനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇബ്രാഹിം അൽ–അസഫ് മന്ത്രിയായും ക്യാബിനറ്റിലും തുടരും.
Post Your Comments