ന്യൂഡല്‍ഹി: പാകിസ്ഥാന് ഒറ്റപ്പെട്ടെന്ന് ബിജെപി നേതാവ് ആര് കെ സിങ്. ഇന്ത്യയുടെ മിന്നലാക്രമണം പാകിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്. ലോകത്തെവിടെയെങ്കിലും ഭീകരാക്രമണം ഉണ്ടായാല്‍ അതിന് ഏതെങ്കിലും വിധത്തില്‍ പാകിസ്ഥാനുമായി ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ഭീകരവാദത്തിന്റെ കേന്ദ്രസ്ഥാനമാണ് പാകിസ്ഥാന്. എല്ലാവര്ക്കും അത് ബോധ്യപ്പെട്ടെന്നും ആര് കെ സിങ് പറഞ്ഞു. കശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയ സംഭവം പാകിസ്ഥാന്റെ മൃഗീയതെയാണ് വ്യക്തമാക്കുന്നത്.
എപ്പോഴൊക്കെ പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവോ അപ്പോഴൊക്കെ ഇന്ത്യന്‍ സൈനികര്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments