Kerala

കേരളപ്പിറവി ദിനാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാന്‍ മറന്നു

തിരുവനന്തപുരം● 60 ാമത് കേരളപ്പിറവി ദിനാഘോഷത്തിന് കേരള ഗവര്‍ണര്‍ക്ക്‌ ക്ഷണമില്ല. കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രിയെ ആയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വരന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി വന്നിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്കും ക്ഷണമുണ്ടായേനേ. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ രാജ് ഭവനുമായി കൂടിയാലോചന നടത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ മറക്കുകയായിരുന്നു.

കേരളത്തെ വെളിയിട വിസര്‍ജ്യ രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന, കേന്ദ്ര മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടിയിലേക്കും ഗവര്‍ണര്‍ക്ക്‌ ക്ഷണമില്ല. അതേസമയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സമാപന ചടങ്ങുകളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സര്‍ക്കാര്‍ അവഗണനയില്‍ ഗവര്‍ണര്‍ക്ക്‌ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. അതിന്‍റെ ഭാഗമായി വൈകിട്ട് പോകാനിരുന്ന ചെന്നൈ യാത്ര രാവിലത്തേക്ക് മാറ്റുകയും ചെയ്തു. അമളി മനസിലാക്കിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഗവര്‍ണറെ അവസാനനിമിഷം ക്ഷണിക്കാന്‍ നടത്തിയ ശ്രമം വിഫലമായെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button