തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് ജനങ്ങളിലെത്തിക്കാൻ ലളിതവും വ്യക്തവുമായ മാർഗം സ്വീകരിക്കണമെന്ന് ഗവർണർ പി സദാശിവം. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് ഇത്തരം മുന്നറിയിപ്പുകൾക്ക് സാധിക്കുമെന്നും ഐ. എസ്.ആർ.ഒ ഇതിനു നേതൃത്വം നൽകണമെന്നും ഗവർണർ പറഞ്ഞു. തുമ്പയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയമായി വിവരണങ്ങൾ കൃത്യതയോടെ മാധ്യമങ്ങൾ വഴി കൈമാറാൻ കൂടുതൽ പരിശീലനം വേണം. ബഹിരാകാശ ഭൗമതല സെൻസറുകളുടെ സഹായത്തോടെ ഐ. എസ്.ആർ.ഒ നൽകുന്ന സേവനങ്ങൾ മികച്ചതാണ്. സാറ്റലൈറ്റ് റിമോട്ട് സെൻസറിങ് വഴി ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ദുരന്ത നിവാരണം രക്ഷാപ്രവർത്തനം,ദേശസുരക്ഷ എന്നിവയിൽ മുന്നേറൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
Post Your Comments