തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഗവര്‍ണര്‍ പി സദാശിവവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് സദാശിവം അറിയിച്ചു. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും . ഇന്നു തന്നെ പണം കൈമാറുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയം സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശം തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ഈ ഒരു തീരുമാനത്തിലൂടെ ഏകദേശം 200 കോടി രൂപയാണ് ഇതുവഴി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കാന്‍ കഴിയുക. ഇതിനായി ഈ മാസത്തെ ശമ്ബളത്തില്‍ നിന്നുതന്നെ പണം നല്‍കാനാണ് തീരുമാനമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി. ആര്‍. രാജ്കുമാര്‍ അറിയിച്ചു.
കേരളത്തിന് കൈത്താങ്ങായി ഒരു ബംഗാള്‍ ഗ്രാമം
ഈ സഹായത്തിന് പുറമേ പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളും തമിഴ്‌നാട് ജീവനക്കാര്‍ എത്തിച്ചു. 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികള്‍ക്കായി ഉടുപ്പുകള്‍, ബെഡ്ഷീറ്റ്, സാരികള്‍, ജാക്കറ്റുകള്‍ എന്നിവയും എത്തിച്ചു. ഇത്തരം ഒരു ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിലുള്ള എല്ലാവരും ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Post Your Comments