![](/wp-content/uploads/2016/10/boy-658x362.jpg)
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചയാത്തിലെ ഒഴിഞ്ഞ പാറമടയിലെ ഒറ്റപ്പെട്ട സ്ഥലത്ത് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
അരീക്കോട് പത്തനാപുരം സ്വദേശി കരിവാര മൂച്ചിക്കൽ അലി അക്ബറാണ് പൊലീസ് പിടിയിലായത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തത്തിയ മുക്കം പൊലീസ് അരീക്കോട് സ്വദേശിയായ അലി അക്ബറെ കസ്റ്റഡിയിലെടുത്തു.ഒരാഴ്ച മുൻപ് പരിചയപ്പെട്ട എട്ടാം ക്ലാസുകാരനെ പ്രകൃതിഭംഗി കാണിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് അപരിചിതമായ ബൈക്ക് നിർത്തിയിട്ടത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ തിരച്ചിൽ നടത്തവേയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നത് കണ്ടെത്തിയത്.നിരവധി ആൺകുട്ടികളെ ഇതുപോലെ പീഡനത്തിനിരയാക്കിയതായും ഇയാൾ പൊലീസിന് മൊഴി നൽകി.പൊലീസ് കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.
Post Your Comments