വാഷിംഗ്ടണ്‍: ടെലിവിഷന്‍ പരിപാടികളില്‍ കാട്ടികൂട്ടുന്ന ഷോകള്‍ പലപ്പോഴും തോന്നിവാസങ്ങളായി മാറാറുണ്ട്. കലാകാരന്മാരുടെ ഭാവി പോലും തകര്‍ക്കുന്ന രീതിയിലുള്ള ഷോകളാണ് പല ചാനലുകളിലും നടന്നു കൊണ്ടിരിക്കുന്നത്. അതിനുദാഹരണമാണ് ഡിസ്‌കവറി ചാനലില്‍ നടക്കുന്നത്. വ്യത്യസ്ഥതയും അതിസാഹസികതയും നിറഞ്ഞ പരിപാടികള്‍ കൊണ്ട് പ്രേക്ഷകരെ ഡിസ്‌കവറി ചാനല്‍ ഞെട്ടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ ഇത്തിരി കൂടുപോയെന്നേ പറയാനാവൂ.
നേക്കഡ് ആന്‍ഡ് അഫ്രയ്ഡ് എന്ന പരിപാടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാണിനെയും പെണ്ണിനെയും വനത്തിനുള്ളില്‍ പൂര്‍ണമായും ആദിമവര്‍ഗശൈലിയില്‍ ജീവിക്കാന്‍ വിടുന്നതാണ് പരിപാടി. ഭക്ഷണവും വെള്ളവും ആയുധങ്ങളും തീയും ഉറക്കസ്ഥലവും അടക്കം എല്ലാം കാട്ടില്‍ നിന്ന് തന്നെ കണ്ടെത്തണം.
ഒരുമാസം കാട്ടില്‍ കഴിയണം. വസ്ത്രം പോലുമില്ലാതെ രണ്ട് പേര്‍ കാട്ടില്‍ കഴിയുന്നതിന്റെ കാഴ്ച ഏറെ ശ്രദ്ധനേടുകയാണ്. എന്നാല്‍, ഡിസ്‌കവറി പ്രേക്ഷകരെ കബളിപ്പിക്കുകയാണ് എന്നാണ് വിമര്‍ശകരുടെ വിശദീകരണം. മത്സരാര്‍ത്ഥികള്‍ തനിച്ചല്ല കാട്ടിലേക്ക് പോകുന്നത് എന്ന് ഇവര്‍ തെളിവുകളോടെ വ്യക്തമാക്കുന്നു. എന്ത് ആപത്ഘട്ടം ഉണ്ടായാലും സഹായിക്കാന്‍ മെഡിക്കല്‍ സംഘം അടക്കമുള്ള സംവിധാനങ്ങള്‍ ഇവരെ പിന്തുടരുന്നുണ്ട് എന്നതാണ് മറ്റൊന്ന്. പ്രൊഡക്ഷന്‍ ക്യാമറകള്‍ തൊട്ടടുത്ത ദൂരത്തില്‍ എപ്പോഴും ഇവര്‍ക്കൊപ്പം ഉണ്ട്.
Post Your Comments