NewsIndia

ആരോഗ്യസ്ഥിതി ദയനീയ അവസ്ഥയിലേക്ക് :ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ദാവൂദ് ഇബ്രാഹിം

ന്യൂഡൽഹി :ദാവൂദ് ഇബ്രാഹിം ജന്മനാട്ടിലേക്ക് മടങ്ങാനായി ഇന്ത്യൻ ഗവണ്മെന്റിന്റെ സഹായം തേടിയതായി വിവരം. ദാവൂദിന്റെ ആരോഗ്യസ്ഥിതി ദയനീയമാണെന്നും അവയവങ്ങളുടെ പ്രവർത്തനം മോശമായിരിക്കുന്നുവെന്നും വിവരമുണ്ട്. അതിനാലാണ് നാട്ടിലേക്ക് മടങ്ങി വരാൻ താത്പര്യം പ്രകടിപ്പിച്ചിച്ചിരിക്കുന്നതെന്നാണ് നിഗമനം.

ഡിസംബറിൽ മടങ്ങിവരണമെന്ന് കരുതുന്നതായും ജീവനോടെ വരാന്‍ കഴിഞ്ഞില്ലെങ്കിൽ തന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിക്കണമെന്ന് ദാവൂദ് ആഗ്രഹം പ്രകടിപ്പിക്കുന്നതായും ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനോ ഐഎസോ തന്നെ കൊന്നു കളഞ്ഞേക്കാമെന്ന് ദാവൂദ് ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ ആവശ്യപ്രകാരം 10,000കോടിക്കും 15,000 കോടിക്കും ഇടയിലുള്ള ദാവൂദിന്റെ സമ്പാദ്യം യുഎഇ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button