മലപ്പുറം : വീട്ടമ്മയുടെ മാല മോഷ്ടിച്ചോടിയ കള്ളന് കിട്ടിയത് വമ്പന്‍ പണി. മലപ്പുറം ജില്ലയിലെ കുറ്റുമുണ്ടയിലാണ് സംഭവം. പര്‍ദ്ദ വില്‍പ്പനക്കിറങ്ങിയ ഇതര സംസ്ഥാന യുവാവിനാണ് പണി കിട്ടിയത്. പര്‍ദ്ദ വില്‍പ്പനയ്ക്കായി വീട്ടമ്മയുടെ അരികില്‍ എത്തിയ ഇയാള്‍ വീട്ടമ്മയെ പര്‍ദ്ദ കാണിക്കുന്നതിനിടയില്‍ മോല പൊട്ടിച്ചോടുകയായിരുന്നു. പക്ഷേ വീട്ടമ്മയുടെ കഴുത്തില്‍ കിടന്നത് വെറും 200 രൂപക്കു വാങ്ങിയ ഗോള്‍ഡ് കവറിങ് മാലയായിരുന്നു.
പൊട്ടിച്ചെടുത്ത മാല ഒറിജിനല്‍ സ്വര്‍ണ്ണമാണെന്നു കരുതി അതുമായി ഓടി രക്ഷപ്പെട്ട വില്‍പ്പനക്കാരന്‍ ഇട്ടിട്ടു പോയ പര്‍ദ്ദകള്‍ വീട്ടമ്മ എണ്ണി നോക്കിയപ്പോള്‍ എല്ലാം കൂടി 20 എണ്ണം. 200 രൂപയുടെ മാലക്കു പകരമായി കിട്ടിയത് പതിനായിരം രൂപയെങ്കിലും വിലവരുന്ന പുതിയ പര്‍ദ്ദകള്‍. ഏതായാലും കള്ളനെ കൈയോടെ കിട്ടാന്‍ കാത്തിരിക്കുകയാണ് വീട്ടുകാര്‍. വീട്ടുകാരിപ്പോള്‍ നല്ല പര്‍ദ്ധ കിട്ടിയ സന്തോഷത്തിലാണ്.
Post Your Comments