കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചതായി റിപ്പോർട്ട്. സോളാർ തട്ടിപ്പ് കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കെ തനിക്കെതിരെ കേസുകളൊന്നും നിലനിൽക്കുന്നില്ലയെന്ന് വ്യാജസത്യവാങ്മൂലം നൽകിയതായാണ് വ്യക്തമായിരിക്കുന്നത്.മുഖ്യമന്ത്രി ആയിരിക്കെ ബംഗ്‌ളൂരു കോടതിയിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ വക്കാലത്ത് സമര്‍പ്പിച്ചതിന് പിന്നാലെ തന്റെ പേരിൽ കേസുകളൊന്നും നിലനിൽക്കുന്നില്ലയെന്ന് കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഉമ്മന്‍ചാണ്ടി സത്യവാങ്മൂലം നൽകിയിരുന്നു.
ഏപ്രില്‍ 28ന് തിരുവനന്തപുരം മുന്‍സിഫ് കോടതിയിലാണ് രാജ്യത്തെവിടെയും തന്റെപേരില്‍ കേസില്ലെന്ന് ഉമ്മൻ ചാണ്ടി സത്യവാങ്മൂലം നല്‍കിയത്. തുടർന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ നൽകിയ സത്യവാങ്മൂലത്തിലും കേസുകളൊന്നും നിലവിലില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. വി.എസ് അച്യുതാനന്ദനെതിരെ ഫയല്‍ ചെയ്ത അപകീര്‍ത്തികേസിലാണ് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഉമ്മൻചാണ്ടി വ്യാജ സത്യവാങ്മൂലം നല്‍കിയത്.
Post Your Comments