KeralaNewsUncategorized

നിയമസഭാ ജീവനക്കാരനെതിരെ പരാതിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: നിയമസഭാ ജീവനക്കാരനെതിരെ പരാതിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. മന്ത്രിയെ അധിക്ഷേപിച്ച് നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫിസിലെ അറ്റന്‍ഡറായ നിസാര്‍ പേരൂര്‍ക്കട ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാണ് പരാതി. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നെന്ന് വി.ഡി സതീശന്‍ ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെയാണിത്.

കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറിച്ച വിപ്ലവകാരി എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.ആകാംഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ കാണാം. അതേസമയംകശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്സിലും അഴിമതി നടന്നതായി തെളിയിച്ചാൽ ജോലി രാജി വെയ്ക്കാം എന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button