അനന്ത്നാഗ് : കശ്മീരിലെ അനന്ത്നാഗില്‍ അജ്ഞാത സംഘം സര്‍ക്കാര്‍ വിദ്യാലയത്തിന് തീയിട്ടു. ഇന്നലെയും അജ്ഞാത സംഘം സമാന രീതിയില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തീയിട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് 20 ആം തവണയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് അക്രമം നടക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് ഹയര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും തീയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ അഗ്‌നി ശമന സേന തീ കെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ആയിഷ്മുഖം ജവഹര്‍ നവോദയ വിദ്യാലയത്തിലും അജ്ഞാതസംഘം തീയിട്ടിരുന്നു. എന്നാല്‍ ഇരു സംഭവങ്ങളിലും തീപ്പിടിക്കാനിടയായ സാഹചര്യത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്വാരയിലെ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ജുലായ് 8 ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ 12 ഓളം വിദ്യാലയങ്ങളില്‍ സൈന്യം ക്യാമ്പ് ചെയ്തിരിക്കുകയാണ്.
Post Your Comments