ജമ്മു കശ്മീർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴാണ് ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഒരു ആദിവാസി മേഖലയിലെ ജനങ്ങള്‍ക്ക് വെളിച്ചമെത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പിഎം വികസന പാക്കേജ് പദ്ധതിയുടെ കീഴിലാണ് അനന്ത്‌നാഗിലെ ഡോരു ബ്ലോക്കിലെ ടെതനില്‍ വൈദ്യുതി എത്തിയത്.
അനന്ത്‌നാഗ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് 200ല്‍ അധികം ആളുകള്‍ താമസിക്കുന്നുണ്ട്. മെഴുകുതിരികളും വിളക്കുകളുമായിരുന്നു ഇവര്‍ക്ക് ഇതുവരെ വെളിച്ചമേകിയിരുന്നത്. ഗ്രാമത്തിലെ 60 വീടുകളില്‍ പ്രകാശം പരത്തുന്നതിനായുളള ട്രാന്‍സ്‌ഫോമറുകളും മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments