കോട്ടയം : കേരളത്തിലെ കോട്ടയം ജില്ലയില്‍ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചു. അയ്മനം, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നു ശേഖരിച്ച സാമ്പിളുകള്‍ പോസിറ്റീവാണെന്നു കണ്ടെത്തി. എച്ച്5എന്‍8 വൈറസാണ് ഇവിടങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഭോപ്പാലിലെ ലാബിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കോട്ടയം കളക്ടറേറ്റില്‍ യോഗം വിളിച്ചിട്ടുണ്ട്. ഇവ പക്ഷികളില്‍നിന്നു പക്ഷികളിലേക്കു മാത്രമേ പടരൂ എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Post Your Comments