![](/wp-content/uploads/2016/10/tippu.jpg)
ബംഗളുരു: ടിപ്പു സുല്‍ത്താന്‍റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാകട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍.എസ്.എസ്.ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനും ആക്രമണകാരിയുമായിരുന്നെന്ന് ആര്‍.എസ്.എസ് കുറ്റപ്പെടുത്തി. അന്ന് തെരുവില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.ടിപ്പു സേച്ഛാധിപതിയും മതഭ്രാന്തനും ആയിരുന്നുവെന്ന് ആര്‍.എസ്.എസ് നേതാവ് വി. നാഗരാജ് പറഞ്ഞു.
ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളുടെ മുറിവില്‍ ഉപ്പ് തേക്കുന്നതിന് തുല്യമാണ് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം.ടിപ്പുവിന്‍റെ ക്രുരതയ്ക്ക് ഇരയായവരാണ് അവരെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.അതേസമയം ടിപ്പു ജയന്തിയെ എതിര്‍ക്കുന്നത് ചില വര്‍ഗീയ ശക്തികളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
ടിപ്പു സുല്‍ത്താന്‍ പുരോഗമനവാദിയും മതേതരവാദിയുമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പു ചെറുത്ത് നില്‍പ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കഴിഞ്ഞ വര്‍ഷവും ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments