കൊച്ചി : ഗതാഗതക്കുരുക്കിനെ പേടിക്കാതെ ഇനി റോഡ് യാത്ര ആസ്വദിക്കാം. എന്താണെന്നല്ലേ, ഗതാഗതക്കുരുക്കിനെ പേടിക്കാതെ റോഡ് യാത്ര ആസ്വദിക്കാന്‍ സ്‌പോട്ട് ബേ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് നിങ്ങളെ സഹായിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയോണിക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സ്‌പോട്ട് ബേ എന്ന പുതിയ മൊബൈല്‍ ആപ്പിനു പിന്നില്‍.
അപകടം, ഗതാഗതക്കുരുക്ക്, വഴി തിരിച്ചു വിടല്‍ തുടങ്ങിയ വിവരങ്ങള്‍ സ്‌പോട്ട്‌ബേയിലെ ബ്രോഡ്കാസ്റ്റ് എന്ന സൗകര്യം ഉപയോഗിച്ച് സന്ദേശമായി അയക്കാനാകും. സ്‌പോട്ട് ബേ ഉപയോഗിക്കുന്ന എല്ലാവരിലേക്കും ഇത് എത്തും. അങ്ങനെ ഗതാഗതക്കുരുക്കുള്ള വഴി ഉപേക്ഷിച്ച് മറ്റ് വഴി തെരഞ്ഞെടുക്കാനാകും. സ്‌പോട്ട് ബേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അയക്കുന്ന വ്യക്തിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മെസേജ് ലഭിക്കും ഒരു മണിക്കൂറിനിടയ്ക്ക് ഈ പരിധിയിലേക്ക് സ്‌പോട്ട് ബേ ഉപഭോക്താക്കള്‍ ആരെത്തിയാലും മെസേജ് ലഭിക്കും. വ്യാപാര സ്ഥാപനങ്ങളുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളെ അറിയിക്കാനും ബ്രോഡ്കാസ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. പത്ത് മണിക്കൂറാണ് ഒരു സന്ദേശത്തിന്റെ സമയ പരിധി. ദുരുപയോഗ സാധ്യതകള്‍ കണക്കിലെടുത്ത് വാണിജ്യാടിസ്ഥാനത്തിലല്ലാത്ത ബ്രോഡ്കാസ്റ്റ് സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
Post Your Comments