തിരുവനന്തപുരം: നെയ്യാറ്റിൻകര സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് പുതുക്കാനെത്തിയവരിൽ ചിലര്‍ കുഴഞ്ഞു വീണ സംഭവത്തിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ സുരേഷ് കുമാറിനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ 24 ന് റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആയിരകണക്കിനാളുകളാണു നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ തടിച്ചു കൂടിയത്.
ഇവരെ നിയന്ത്രിക്കാന്‍ മറ്റു സംവിധാനങ്ങൾ ഒരുക്കാത്തതാണ് സ്ഥലംമാറ്റത്തിന്‍റെ പ്രധാന കാരണം.
പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിനുളള കരടു പട്ടിക ദിവസങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുവാൻ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ സപ്ലൈ ഓഫീസ് പരിസരത്ത് കുഴഞ്ഞു വീഴുകയും ഒട്ടനവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടു നിന്ന മറ്റു സ്ത്രീകൾ ചോദ്യം ചെയ്തത് സപ്ലൈ ഓഫീസ് പരിസരത്ത് ചെറിയ തോതിലുള്ള വക്കേറ്റങ്ങളും സംഘർഷങ്ങള്‍ക്കും കാരണമായി. വിവരമറിഞ്ഞെത്തിയ നെയ്യാറ്റിൻകര പൊലീസ് ഏറെ പണിപ്പെട്ടാണു ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
താലൂക്കിനു കീഴിൽ 180,000 കാർഡുടമകളാണുള്ളത് ഇതിൽ 75,000 കാർഡുടമകൾ പ്രയോറിട്ടി ലിസ്റ്റിലും ബാക്കിയുള്ളവർ നോൺ പ്രയോറിട്ടി ലിസ്റ്റിലുമാണ് . പ്രയോറിട്ടി ലിസ്റ്റിൽ അർഹത നേടേണ്ട 15,000ലധികം വരുന്ന കാർഡുടമകൾ അധികൃധരുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിൽ നിന്നുമുള്ള സാക്ഷ്യപത്രവുമായി നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിയിരുന്നു. കാർഡുടമകൾ കൂട്ടമായി എത്തിയതോടേ സപ്ലേ ഓഫീസിൽ ഒരുക്കിയിരുന്ന സംവിധാനങ്ങൾ മതിയാകാതെ വന്നു. എന്നാൽ ആവശ്യത്തിനു ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് തിരക്കുകൾ നിയന്ത്രിക്കാനോ മറ്റ് സംവിധാനങ്ങൾ ഒരുക്കാനോ അധികൃതര്‍ തയാറായില്ല. .
Post Your Comments