IndiaNews

പടക്കശാലയ്ക്ക് തീപിടിച്ചു വൻ സ്ഫോടനം ; 200ല്‍ ഏറെ കടകള്‍ കത്തിനശിച്ചു

പൂനെ:മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ പടക്ക വ്യാപാര കേന്ദ്രത്തിന് തീപിടിച്ചു വന്‍ സ്ഫോടനം. മാര്‍ക്കറ്റിലെ 200 ഓളം കടകള്‍ കത്തിനശിച്ചു.ദീപാവലി പ്രമാണിച്ച്‌ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക പടക്ക വ്യാപാര കേന്ദ്രത്തിലാണ് അഗ്നിബാധ.മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അടക്കം നാല്പതോളം വാഹനങ്ങളും നശിച്ചിട്ടുണ്ട്.

കടകളിലുണ്ടായിരുന്ന കച്ചവടക്കാരും പടക്കങ്ങള്‍ വാങ്ങാനെത്തിയവരും ഓടിരക്ഷപ്പെടുകയായിരുന്നു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.തീപിടുത്തതിന്‍റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ ഒരു മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ അണച്ചത്.

image courtesy -google

shortlink

Related Articles

Post Your Comments

Related Articles


Back to top button