ന്യൂഡല്‍ഹി : വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പീസ് ഫൗണ്ടേഷനെ നിരോധിക്കുക. അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരമാണ് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുക.
രാജ്യത്തുടനീളം സാക്കിര്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയതായും പീസ് ടീവിയിലൂടെ മുസ്ലിങ്ങളോട് തീവ്രവാദികളാകാന്‍ ആഹ്വാനം ചെയ്തു എന്നും ആരോപണമുണ്ട്. സാക്കിര്‍ നായിക്കിന്റെ ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം നടന്ന് വരികയാണ്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള രേഖ ആഭ്യന്തര വകുപ്പ് ക്യാബിനറ്റ് മീറ്റില്‍ സമര്‍പ്പിക്കും.
പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടെത്തത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്കിര്‍ സഹായം നല്‍കിയതായും കരുതപ്പെടുന്നു. ഐആര്‍എഫിന്റെ വിദേശ നിക്ഷേപത്തില്‍ നിന്നും പീസ് ടിവിക്ക് സാക്കിര്‍ പണം നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments