
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവ മാമാങ്കത്തില്‍ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിന് നടന്‍ ഭീമന്‍ രഘുവും പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ‘ഇരുന്നാണ്’ ഭീമന്‍ രഘു കേട്ടത്.
സദസിന്റെ മുന്‍നിരയില്‍ തന്നെയായിരുന്നു ഭീമന്‍ രഘുവിന്റെ സ്ഥാനം. എന്നാല്‍, ഇത്തവണ ഇരിപ്പിടത്തില്‍ നിന്ന് അദ്ദേഹം ഒന്ന് അനങ്ങുക പോലും ചെയ്തില്ല. ‘അന്ന് എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ എപ്പോഴും അതിന്റെ ആവശ്യം ഇല്ല, എന്നായിരുന്നു ഇന്ന് ഭീമന്‍ രഘുവിന്റെ ന്യായീകരണം’.
നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന് കേട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ രഘു ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എഴുന്നേറ്റ് നിന്നാല്‍ എന്താണ് കുഴപ്പം. മുതിര്‍ന്ന അല്ലെങ്കില്‍ നമ്മള്‍ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് ഞാന്‍ പഠിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ കാലില്‍ മുകളില്‍ കാലുകയറ്റിയിരുന്ന ഞാന്‍ നോര്‍മലായി ഇരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം നിന്ന് കേട്ടതെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.
Post Your Comments