കൊച്ചി: സിപിഎം ഏരിയാ സെക്രട്ടറി പ്രതിയായ കേസിലെ പരാതിക്കാരന് ജൂബി പൗലോസ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. തന്നെ തട്ടിക്കളയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഇയാളുടെ ആരോപണം.
തനിക്ക് ഭീഷണിയുണ്ടെന്ന് ജൂബി പൗലോസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണംതട്ടിയ കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവര്ത്തകന് സിദ്ദിഖ് ആണ് ഈ ഭീഷണി മുഴക്കിയത്. എറണാകുളം പാലാരിവട്ടത്തുനിന്ന് തന്നെ പിടിച്ചുകൊണ്ടുപോയി കളമശേരി ഏരിയാ കമ്മറ്റി ഓഫീസില്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്നിലെത്തിച്ചെന്നും ജൂബി പറയുന്നു.
സ്വകാര്യബാങ്കിലെ മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് സ്വയംതൊഴില്‍ സംരംഭമായി മൂന്നുവര്‍ഷം മുന്‍പ് ജൂബി പൗലോസ് ഡയറി ഫാം തുടങ്ങിയത്.
Post Your Comments