മന്ത്രിയായിരുന്ന സമയത്ത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കെ എം മാണി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചെന്ന സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി പി.സി ജോര്‍ജ്ജ്. ബ്രിട്ടീഷ് പാര്‍ലെമെന്റില്‍ വാടകക്കെടുത്ത അഞ്ച് എന്ന നമ്പറിലുള്ള ഹാളില്‍ വെച്ചാണ് കൊട്ടിഘോഷിക്കപ്പെട്ട കെ എം മാണിയുടെ ബ്രിട്ടീഷ് പാര്‍ലെമെന്റിലെ പ്രസംഗം അരങ്ങേറിയത്. കെ എം മാണി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.
2012 സെപ്റ്റംബര്‍ 7ന് കെ.എം മാണി യു.കെയില്‍ സന്ദര്‍ശനത്തിനെത്തിയ മാണി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ക്ഷണം അനുസരിച്ച് അവിടെ അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചു താരമായെന്ന തരത്തിലായിരുന്നു അന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു യുകെയിലെ എം.പിയുടെ സഹായം ഉണ്ടെങ്കില്‍ ആര്‍ക്കും അവിടെ ചെന്ന് ഏതു സിദ്ധാന്തവും അവതരിപ്പിക്കാമെന്ന് അതേ പാര്‍ലമെന്റ് ഹാളില്‍ ചെന്ന് നേരിട്ട് ബോധ്യപ്പെട്ട് കാര്യങ്ങള്‍ ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് പി.സി ജോര്‍ജ്ജ്.
കെ എം മാണിക്കായി ഇതിന്റെ സംഘാടകരായി പ്രവര്‍ത്തിച്ച യു.കെ കേരളാ ബിസിനസ് ഫോറം ഭാരവാഹികളും, എം. പി.യായ വീരേന്ദ്ര ശര്‍മ്മയെയും കൂട്ടി തന്നെയാണ് പി. സി. ജോര്‍ജ്ജും പാര്‍ലമെന്റിന്റെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. പാര്‍ലമെന്റ് നടക്കുന്ന സമയമാണെങ്കില്‍ ക്ഷണിച്ചാല്‍ വന്നു പോകുന്ന ബ്രിട്ടീഷ് എം.പിമാരില്‍ രണ്ടു പേരെ അണി നിരത്തി അവര്‍ക്കു അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം കൈമാറിയ ചടങ്ങിന്റെ ഫോട്ടോ എടുത്താണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാണിയുടെ പ്രസംഗം എന്ന തരത്തില്‍ ചിത്രീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയത്. അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയ പി.സി യു.കെയിലെ കേരളം ബിസിനസ് ഫോറം പ്രവര്‍ത്തകരും, മലയാളി അസോസിയേഷന്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ലണ്ടനില്‍ നടന്ന അരുവിത്തുറ സംഗമത്തിലും അഴിമതിവിമുക്ത രാഷ്ട്രീയത്തിന്റെ സന്ദേശം ലോക മലയാളികളുടെ ഇടയില്‍ ‘ജനപക്ഷ സാംസ്‌കാരിക വേദി’യിലൂടെ പ്രചാരിപ്പിക്കുന്നതിനുമാണ് പി.സി.ജോര്‍ജ് എംഎല്‍എ ബ്രിട്ടനിലെത്തിയത്.
Post Your Comments