
ദോഹ:പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് സൗജന്യമായി ഔട്ട് പാസ് നല്കാൻ തീരുമാനം.ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യന്‍ സ്ഥാനപതി പി. കുമരൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതുവരെ പ്രവാസികളില്‍ നിന്നും ഔട്ട്പാസിനായി അറുപത് റിയാലാണ് ഈടാക്കിയിരുന്നത്.ഇതിനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം വന്നിരിക്കുന്നത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പി. കുമരൻ പറഞ്ഞു.എന്നാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ ചുരുക്കം ഇന്ത്യന്‍ പ്രവാസികളേ എത്തിയിട്ടുള്ളു.കൂടുതല്‍ പേരിലേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി മാധ്യമങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് ബോധവത്കരണ കാമ്പയിന്‍ നടത്തും. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമോ എന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
വിസ, പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. കൂടാതെ സാധാരണക്കാരായ പ്രവാസികളുടെ സൗകര്യത്തിനായി ഖത്തറില്‍ മൂന്നിടങ്ങളിലായി ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനമെന്നും ദോഹയില്‍ അല്‍ ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലായിരിക്കും ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments