NewsInternational

അമേരിക്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍തീപിടുത്തം: മലയാളി ശാസ്ത്രജ്ഞനും ഭാര്യയും മകളും മരിച്ചതായി സൂചന

ചേർത്തല : അമേരിക്കയിൽ ന്യൂജഴ്‌സിയിലെ ഹിത്സൊബൊറേയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചതായി സൂചന. ന്യൂജേഴ്സി സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റായ ചേര്‍ത്തല പട്ടണക്കാട് പുതിയകാവ് സ്വദേശി ഡോ.വിനോദ് ബാബു ദാമോദരന്‍ (41), ഭാര്യ ശ്രീജ, മകള്‍ ആര്‍ദ്ര(14) എന്നിവര്‍ മരിച്ചതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന ന്യൂജേഴ്സിയിലെ അപാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 24നാണ് തീപ്പിടുത്തം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ബയോമെഡിക്കല്‍, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് വിനോദ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ന്യൂജഴ്‌സിയിലെത്തിയത് വി നോദിന്റെ മാതാപിതാക്കള്‍ ചേര്‍ത്തലയിലാണ്. ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന വിനോദ് തിങ്കളാഴ്ച മുതല്‍ വിളിക്കാതിരിക്കുകയും തിരിച്ച്  വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലായത്. തുടര്‍ന്ന് ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചത്. മരിച്ചവരെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ എംബസ്സി, നോര്‍ക്ക, മലയാളി അസോസിയേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വീട്ടുകാര്‍. ഡി.എന്‍.എ. പരിശോധന അടക്കമുള്ള നടപടി പൂര്‍ത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്നാണ് പ്രാഥമിക വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button