IndiaNews

പിടിയിലായ പാക് ചാരന്‍റെ ചോദ്യംചെയ്യലില്‍ ലഭ്യമായത് നിര്‍ണ്ണായക വിവരങ്ങള്‍

ന്യൂഡൽഹി:ചാരവൃത്തിക്ക് പിടിയിലായ പാക്ക് ചാരസംഘത്തില്‍ നിന്നുംകൂടുതൽ വിവരങ്ങൾ പുറത്ത്.
പ്രതിരോധ രേഖകൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ നിർദ്ദേശിച്ച പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥന്‍ മെഹമ്മൂദ് അക്തര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നൽകിയതായാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേനയുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു ചോര്‍ത്തിനല്‍കിയത് മെഹമ്മൂദ് അക്തറാണെന്നാണ് പോലീസ് നിഗമനം.

‍,എന്നാൽ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ മെഹമ്മൂദ് അക്തറിനെ ചോദ്യം ചെയ്യുകയും 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാൻ നിർദ്ദേശിക്കുകയുമായിരിന്നു.മെഹമ്മൂദ് അക്തറിനെ സഹായിച്ച രാജസ്ഥാന്‍ സ്വദേശികളായ സുഭാഷ് ജങ്കിര്‍, മൗലാനാ റംസാന്‍, സുഹൈബ് എന്നിവരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സുഭാഷ് ജങ്കിര്‍, മൗലാനാ റംസാന്‍, സുഹൈബ് എന്നിവര്‍ ഒന്നരവര്‍ഷമായി അക്തറിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.ചാരപ്രവര്‍ത്തനം നടത്തിവന്ന നാലുപേരും ആറുമാസമായി രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും സേനാവിന്യാസവിവരങ്ങളും അതിര്‍ത്തി ഔട്ട്പോസ്റ്റുകള്‍ അടയാളപ്പെടുത്തിയ മാപ്പുകളും വിസ രേഖകളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍നിന്ന് ഏജന്റുമാരെ കണ്ടെത്തി ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്നവരില്‍ പ്രധാനിയാണു മെഹമൂദ് അക്തര്‍. സുപ്രധാനവിവരങ്ങള്‍ കൈമാറുന്നവര്‍ക്കു ലക്ഷങ്ങള്‍വരെ ഇയാള്‍ നല്‍കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ഉറിയില്‍ സൈനികരുടെ പുനര്‍വിന്യാസത്തെക്കുറിച്ചുള്ള വിവരം ഐ.എസ്.ഐക്കു നല്‍കിയത് അക്തറാണ്. അക്തറില്‍നിന്നു ഡല്‍ഹി ചാന്ദ്നിചൗക്കിലെ വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഐ.എസ്.ഐ. ബന്ധമുള്ള അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാക് ഹൈകമ്മിഷനിലെ ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചാണ് അക്തറടക്കമുള്ളവരെ പോലീസ് പിടികൂടിയിരിക്കുന്നത്.

അക്തര്‍ മുൻപ് പാക്കിസ്ഥാന്‍ സൈന്യത്തിലെ ബലോച്ച്‌ റെജിമെന്റില്‍ ഹവില്‍ദാറായിരുന്നു. മൂന്ന് വര്‍ഷം മുമ്ബാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ ചേര്‍ന്നത്. രണ്ടരവര്‍ഷമായി ഡല്‍ഹിയിലെ പാക് ഹൈകമ്മിഷനില്‍ വിസാ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് ആദ്യം ചോദ്യംചെയ്തപ്പോള്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്നു പറഞ്ഞ് വ്യാജ ആധാര്‍ കാർഡ് കാണിക്കുകയാണ് അക്തര്‍ ചെയ്തത്.ചാന്ദ്നി ചൗക്ക് സ്വദേശിയായ മുഹമ്മദ് ആസിഫിന്റെ ആധാര്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്തിയാണ് ഇയാള്‍ പുതിയ ആധാർ കാർഡ് ഹാജരാക്കിയതെന്നു തെളിഞ്ഞിട്ടുണ്ട്.

എന്നാൽ പാകിസ്താന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.കൂടാതെ ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യയുടെ നടപടി നിഷേധാത്മകമാണെന്നും ആരോപണം മാധ്യമങ്ങളുടെ ആസൂത്രിത നീക്കമാണെന്നും വിയന്ന ഉടമ്പടിയുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നുമാണ് പാക്കിസ്ഥാന്റെ കുറ്റപ്പെടുത്തല്‍. നയതന്ത്രപ്പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇന്ത്യയുടെ നടപടിയെന്നും പാക്കിസ്ഥാന്‍ ആരോപിക്കുകയുണ്ടായി. ഇന്ത്യൻ നടപടിക്കുള്ള തിരിച്ചടിയെന്നോണമാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ സുര്‍ജീത് സിംഗിനോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടു പോകാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button