ന്യൂഡൽഹി:പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ ജോലിചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാല്‍ അവരെ സ്വന്തം സംരംഭങ്ങളുമായിസഹകരിപ്പിക്കുന്നവര്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരം കൂടി മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
കലയ്ക്ക് അതിരുകളില്ല. പക്ഷേ രാജ്യങ്ങള്‍ക്ക് അതിരുകളുണ്ടെന്നുള്ള കാര്യം ചലച്ചിത്ര താരങ്ങളും ഓർമ്മിക്കണം. മറ്റ് രാജ്യങ്ങളിലെ കലാകാരന്‍മാരെ വിലക്കുന്നതില്‍ വ്യക്തിപരമായി തനിക്ക് താല്‍പര്യമില്ല. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോള്‍ അത് മനസ്സില്‍വച്ച് വേണം കലാകാരന്മാര്‍ പെരുമാറേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.കൂടാതെ പൊതുജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ഏ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുന്‍കൈയെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്നും പാക് നടനെ അഭിനയിപ്പിച്ചതില്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടതില്‍ ഫട്‌നാവിസിന് ഒരു പങ്കുമില്ലെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെടുകയുണ്ടായി.
Post Your Comments