വര്‍ക്കല: തെരുവ് നായകള്‍ വൃദ്ധനെ കടിച്ചുകൊന്ന വര്‍ക്കലയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. തെരുവ് നായ ഉന്മൂലന സംഘവും നാട്ടുകാരും ചേര്‍ന്നാണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.നായ്ക്കള്‍ കടിച്ചുകൊന്ന രാഘവന്റെ വീടിനു സമീപത്ത് നിന്ന് മാത്രം തൊണ്ണൂറോളം നായകളെയാണ് കൊന്നൊടുക്കിയത്.
നായകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ ജോസ് മാവേലിയെയും ഉമാപ്രേമനെയും കൂട്ടരെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.അതെ സമയം നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞ രാഘവന്റെ ശവസംസ്കാരം നടന്നു.നായ്ക്കൂട്ടം കടിച്ചുകീറിയ രാഘവന്റെ മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു.
നായ്ക്കളുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചതോടെ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ നഗരസഭയും രംഗത്തുവന്നിട്ടുണ്ട്.
Post Your Comments