KeralaNewsIndia

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്;ആശങ്കയോടെ നിക്ഷേപകര്‍

രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ മുത്തൂറ്റ് ഗ്രൂപ്പ് വീണ്ടും പ്രതിസന്ധിയില്‍. നവംബര്‍ മൂന്ന് മുതൽ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനായി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നാല് തവണ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും മൂത്തൂറ്റ് എം .ഡി അടക്കം കമ്പനി നേതൃനിരയിലുള്ള ആരും തന്നെ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

സി .ഐ .ടി .യു .ന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.നേരത്തെ സൂചന പണിമുടക്കെന്ന നിലയില്‍ സെപ്റ്റംബര്‍ 5 മുതല്‍ 12 മണിക്കൂര്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.സൂചന പണിമുടക്ക് നടത്തിയ മൂന്നു ദിവസവും മുത്തുറ്റിന്റെ 80% ശാഖകളും അടഞ്ഞു കിടക്കുന്ന അവസ്ഥിയിലായിരുന്നു. അതിനാല്‍ തന്നെ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ 90% ത്തിനു മുകളില്‍ ശാഖകള്‍ നിശ്ചലമാകനാണ് സാധ്യത. അങ്ങനെ വന്നാല്‍ ലക്ഷങ്ങളും കൊടികളും നിക്ഷേപിച്ചിരിക്കുന്നവരുടെ സ്ഥിതിയും മോശമാകുമെന്നാണ് അറിയുന്നത്. മിനിമം വേതനം 18000 രൂപയാക്കി സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക,അന്യായമായ സസ്പെന്‍ഷനുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് .

മുന്‍പ് പല തവണ മുത്തൂറ്റിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്ന് കേന്ദ്രം ഭരിച്ചിരുന്ന മന്ത്രിസഭയില്‍ മുത്തൂറ്റ് മാനെജുമെന്റിനുള്ള സ്വാധീനം വച്ച്‌ ആദായ നികുതി വകുപ്പിന്‍റെ വരെ വായ് മൂടിക്കെട്ടുകയായിരുന്നു. ഇപ്പോൾ നിക്ഷേപകരുടെ സ്ഥിതി ആശങ്കാ ജനകമായി തുടരുന്ന സാഹചര്യത്തിൽ പോലും മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത കൊടുക്കാതിരുന്ന പ്രവണതയാണ് കണ്ടുവരുന്നത്.പുതിയ കേന്ദ്ര മന്ത്രിസഭാ നിലവില്‍ വന്ന ആദ്യനാളുകളില്‍ തന്നെ മുത്തൂറ്റ് ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button