കൊച്ചി: പച്ചയ്ക്ക് തെറിവിളിച്ച് വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നേതാവാണ് പിസി ജോര്‍ജ്. ഇത്തവണ പിസിയും വ്യവസായി എം കെ കുരുവിളയും തമ്മിലാണ് ഇടഞ്ഞത്. പിസി ജോര്‍ജ് ഏത് ഭ്രാന്താശുപത്രിയില്‍ നിന്ന് വന്നതാണെന്ന് കുരുവിള പറയുകയുണ്ടായി. ഇതിന് ചുട്ടമറുപടിയാണ് പിസി ജോര്‍ജ് നല്‍കിയത്.
തന്റെ തന്തയുടെ ഭ്രാന്താശുപത്രിയില്‍ നിന്നെന്ന് പിസി മറുപടിയും നല്‍കി. കഴിഞ്ഞ ദിവസം മാതൃഭൂമിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു കുരുവിളയും പിസി ജോര്‍ജും പരസ്പരം അധിക്ഷേപിച്ചത്. കുരുവിളയെ തനിക്ക് വ്യക്തമായി അറിയാമെന്നും സോളാറുമായി ബന്ധപ്പെട്ട് തന്റെ അടുത്ത് ഇയാള്‍ വന്നിട്ടുണ്ടെന്നുമായിരുന്നു പിസി പറഞ്ഞത്.
1.5 കോടി രൂപ സരിത ചോദിച്ചുവെന്നും ഉമ്മന്‍ചാണ്ടിയുടെ അനുവാദത്തോടെയാണ് താന്‍ പണം സരിതയ്ക്ക് കൊടുത്തതെന്നും കുരുവിള പറഞ്ഞതായി പിസി ജോര്‍ജ് പറയുകയുണ്ടായി. മാത്രമല്ല സരിതയുടെ കൂടെ എംഎല്‍എ കോട്ടേഴ്സുകളില്‍ പലപ്പോഴും പോകുന്ന ഏജന്‍സി പണിയും കുരുവിള ചെയ്തെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതെല്ലാം ഇയാള്‍ തന്നെയാണ് തന്നോട് പറഞ്ഞത്.
ഇതുകേട്ട കുരുവിള താന്‍ സരിതയെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നും പിസി ജോര്‍ജിന്റെ തലയ്ക്ക് വട്ടാണെന്നും പ്രതികരിച്ചു. അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്ന് ചോദിച്ചു. വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന 16 തന്തയ്ക്ക് പിറന്നവനാണെന്നും പിസി പറഞ്ഞു.
Post Your Comments