മുംബൈ : കള്ളനോട്ടുകള്‍ ഇന്ത്യയില്‍ അനിയന്ത്രിതമായി പെരുകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് പണം കൈകാര്യം ചെയ്യുന്ന ഓരോരുത്തരും നോട്ടുകള്‍ വിദഗ്ദമായി പരിശോധിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കി. ദിവസേന കൈകളില്‍ എത്തുന്ന നോട്ടുകള്‍ പരിശോധിക്കുന്നത് ശീലമാക്കി മാറ്റിയാല്‍ കള്ളനോട്ടുകള്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ പറയുന്നത്. പണം സ്വീകരിക്കുന്നതിന് മുന്‍പ് നൂറു രൂപയുടെ നോട്ടു പോലും അടുത്ത് പിടിച്ച് പരിശോധിച്ച ശേഷം കൈപ്പറ്റുക, ഇത്തരത്തിലുള്ള ശീലം ജനങ്ങളില്‍ വളര്‍ന്നാല്‍ കള്ളനോട്ടുകള്‍ പെരുകുന്നത് പകുതി വരെ തടയാനാകും.
സാധാരണ ജനങ്ങളിലൂടെ എത്തിച്ചാണ് കള്ളനോട്ടുകള്‍ മാറുന്നത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതിന് ഇരയാകുന്നുണ്ട്. ഇവരില്‍ നിന്നും പണം കൈമാറുമ്പോള്‍ കള്ളനോട്ടുകള്‍ എളുപ്പത്തില്‍ പിടിക്കപ്പെടാത്തത് കള്ള നോട്ട് പെരുകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. നോട്ടുകള്‍ തിരിച്ചറിയുന്നത് എങ്ങനെയെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം, എങ്കില്‍ മാത്രമേ അവ പരിശോധിച്ച് തിരിച്ച് വ്യാജനെ തിരിച്ചറിയാന്‍ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയിലെ മൊത്തം കറന്‍സികളില്‍ 41 ശതമാനം 500 രൂപ നോട്ടുകളും 35 ശതമാനം 100 രൂപ നോട്ടുകളും 23 ശതമാനം 1000 രൂപ നോട്ടുകളുമാണ് ഉള്ളത്.
Post Your Comments