NewsIndia

ഭീകരതയ്ക്കും കമ്മ്യൂണിസത്തിനുമെതിരെ ആഞ്ഞടിച്ച് ആർ.എസ്.എസ്

ന്യൂഡൽഹി:രാജ്യത്തെ തീവ്രവാദ ശക്തികളെയും കേരളത്തിലെ കമ്യൂണിസ്റ്റുകാരെയും വിമർശിച്ച് ആർ.എസ് .എസ്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ ശക്തികള്‍ക്ക് ഐ എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ട്.ഈയിടെ കേരളത്തിലും തെലങ്കാനയിലുമുണ്ടായ അറസ്റ്റുകള്‍ ഐ എസ് ബന്ധം സ്ഥിരീകരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തത് ഏറെ അപലപനീയമാണെന്നും ആര്‍എസ്‌എസ് വ്യക്തമാക്കി.

സിപിഐ(എം) അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പാത സ്വീകരിക്കുകയാണെന്നും അറുപതുകളില്‍ രാജ്യഭരണം സ്വപ്നംകണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്നു രാജ്യത്തു സ്വാധീനമുള്ള ഏകമേഖല കേരളമാണെന്നും ആർ.എസ്.എസ് ആരോപിക്കുകയുണ്ടായി. നെഹ്റുവിനു ശേഷം ഇഎംഎസ്’ എന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം. ഇത് തകര്‍ന്നുവെന്നാണ് ആര്‍എസ്‌എസ് വിലയിരുത്തല്‍.പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരളത്തില്‍ കമ്യൂണിസ്റ്റ് അക്രമം രൂക്ഷമായെന്നും സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ആര്‍എസ്‌എസ് ആരോപിച്ചു.കൂടാതെ കേരളത്തിലെ കമ്യൂണിസ്റ്റ് അക്രമങ്ങളും ബംഗാള്‍, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ തീവ്രവാദ അക്രമങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ആര്‍.എസ്‌.എസ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button