ഷാർജ:രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന് ലൈംഗീക അവയവം മുറിച്ചുനീക്കിയതായി ഷാര്‍ജ പോലീസ്.ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.ഭാര്യയും രണ്ട് മക്കളുമുണ്ട് യുവാവിന് നാട്ടില്‍. വീണ്ടും വിവാഹംകഴിക്കാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ലിംഗം മുറിച്ചത്.
26കാരനായ യുവാവിന്റെ ജീവന് രക്ഷിക്കാനായെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും അല്‍ ഖാസിമി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം യുവാവ് ആത്മ്ഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു പോലീസ് കരുതിയത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുടുംബപ്രശ്നമാണ് ലിംഗം മുറിച്ച് നീക്കാന്‍ കാരണമെന്ന് കണ്ടെത്തിയത്.
Post Your Comments