പൂനെ● നടിയും മോഡലുമായ ആര്‍ഷി ഖാന്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് 27 കാരിയായ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പൂനെ പോലീസിന്റെ സമൂഹ്യ സുരക്ഷാ സെല്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയ നടി വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ച് രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് പൂനെ ക്യാമ്പ് ഏരിയയിലെ ഒരു ഹോട്ടലില്‍ അനാശാസ്യം നടക്കുന്നതായി പൂനെ പോലീസിന് രഹസ്യ സന്ദേശം ലഭിച്ചത്. തുടര്‍ന്നാണ് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
നടിയെ കൂടാതെ വട്ഗാവ് സ്വദേശി വിപുല്‍ ദഹല്‍, വിമന്‍ നഗര്‍ സ്വദേശി കൃഷ്ണ കഫാലെ എന്നിവരും റെയ്ഡില്‍ പിടിയിലായി. 28 കാരനായ വിപുല്‍ നടിയുടെ എജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ 1956 ലെ അനാശാസ്യ നിരോധന നിയമം 3,4,5 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
തന്നെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് നടി പോലീസിന് നല്‍കിയ മൊഴി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൊഹമ്മദ്‌വാഡി ഏരിയയിലെ റെസ്ക്യൂ ഹോമിലേക്ക് മാറ്റപ്പെട്ട നടി ചൊവ്വാഴ്ച രാവിലെ 7.15 ന് തൂപ്പുകാരി എത്തി വാതില്‍ തുറന്ന തക്കം നോക്കി രക്ഷപ്പെടുകയായിരുന്നു. തടയാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിളിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്ന് വന്‍വാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ സാവന്ത് പറഞ്ഞു.
കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയതിന് ആര്‍ഷി ഖാനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 353 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
നേരത്തെ ആര്‍ഷി ഖാന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കാമുകിയാണെന്ന് അവകാശപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ജനിച്ച ആര്‍ഷി ഖാന്‍ 4 ാത്തെ വയസില്‍ കുടുംബത്തോടൊപ്പം മധ്യപ്രദേശിലെ ഭോപ്പാലില്‍ താമസമാക്കുകയായിരുന്നു. തീയറ്റര്‍ കലകളിലും മറ്റും സജീവമായ ഇവരുടെ അഭിനനമോഹം മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു.
നേരത്തെ, ആള്‍ദൈവം രാധേമാ സെക്സ് റാക്കറ്റ് നടത്തുന്നുവെന്ന് ആരോപിച്ച് ആര്‍ഷി രംഗത്തെത്തിയിരുന്നു.
Post Your Comments