മൊസൂൾ:യുദ്ധത്തിനിടയില്‍ രക്ഷപെടാൻ ശ്രമിച്ചതിന് ഐ.എസിന്റെ സ്വന്തം സൈനികർക്ക് ഐഎസിന്‍റെ വക മാരക ശിക്ഷ.യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് സൈനികർ രക്ഷപെടാൻ ശ്രമിച്ചെന്നാരോപിച്ച് സ്വന്തം സൈനികരെ ഇസ്ളാമിക് സ്റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൊസൂളില്‍ നടക്കുന്ന യുദ്ധത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒൻപത് തീവ്രവാദികളെയാണ് ഐഎസ് ഈ വിധത്തിൽ ക്രൂരമായി ശിക്ഷിച്ചത്.
ഒരാഴ്ചയായി അമേരിക്കയുടെ പിന്തുണയോടെ സര്‍ക്കാര്‍ സേന ശക്തമായ മുന്നേറ്റമാണ് മൊസൂളിൽ നടത്തി വരുന്നത്.ഐഎസ് നിയന്ത്രണത്തിലായിരുന്ന 90 ഗ്രാമങ്ങളാണ് സംയുക്തസേന മോചിപ്പിച്ചത്.മൊസൂളിന്‍റെ കേന്ദ്രഭാഗത്ത് എത്താന്‍ ഇനി വെറും മൂന്ന് മൈല്‍ ദൂരം മാത്രമാണ് ബാക്കി. എന്നിരുന്നാലും റുത്ബ നഗരം ഇപ്പോഴും ഐഎസിന് കീഴിലാണ്.നഗരത്തിന്‍റെ നാലു ഭാഗവും ഇറാഖി സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് ഐഎസ് തീവ്രവാദികള്‍ നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഐ എസ് ഇവരെ പിടികൂടി ക്രൂരമായ ശിക്ഷക്ക് വിധേയമാക്കിയത്.ഇവരുടെ കയ്യും കാലും കെട്ടിയ ശേഷം പെട്രോള്‍ എരിയുന്ന കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
അമേരിക്കന്‍ സൈന്യത്തിന്‍റെ വ്യോമാക്രമണം കനത്തപ്പോള്‍ പൈലറ്റുമാര്‍ക്ക് കാഴ്ച മങ്ങല്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലാണ് ഐഎസ് തീവ്രവാദി സംഘടന എണ്ണക്കിണറുകള്‍ക്ക് തീയിട്ടത്. ഇതേ തുടര്‍ന്ന ആകാശത്ത് കനത്ത പുകപടലമാണ്. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പിന്തുണയോടെ 30,000 സൈനികരുടെ ശക്തിയിലാണ് ഇറാഖ് ഐ എസിനെതിരെ പൊരുതുന്നത്.
Post Your Comments