ബാഗ്ദാദ്: ഐ എസുമായുള്ള പേരോട്ടത്തിൽ സഖ്യസേന മുന്നേറുന്നു. ഇറാഖിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂളിന്റെ തൊട്ടടുത്ത നഗരത്തിലേക്ക് സഖ്യസേന മുന്നേറിയതായി റിപ്പോർട്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ തലവൻമാർ സേനയുടെ മുന്നേറ്റം പാരീസിൽ വിലയിരുത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കിഴക്കൻ മേഖലയിൽ സേന മുന്നേറുന്നത്.
നിലവിൽ ആറായിരത്തോളം ഐ എസ് ഭീകരരാണ് ഇവിടെ ഉള്ളത്. മേഖലയുടെ അഞ്ചോ ആറോ കിലോമീറ്റർ അടുത്തെത്തിയെന്നാണ് കമാൻഡർ അബ്ദുൽ ഹാനി അൽ ആസാദി നൽകുന്ന വിവരം. അതിനിടെ മൊസൂളിൽ നിന്നുള്ള പലായനവും തുടരുകയാണ്. തീവ്രവാദികൾ സിവിലിയൻമാരെ മനുഷ്യ കവചമാക്കുമോ എന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി.
Post Your Comments