ന്യൂഡൽഹി :ലോകത്തിലെ തന്നെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നു.ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുക.വായുവിൽ നിന്നു കരയിലേക്കായിരിക്കും, മിസൈൽ വിക്ഷേപണം.ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈൽ ഉപയോഗിച്ച് നേരത്തെ തന്നെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.അനുകൂല സാഹചര്യങ്ങളാണെങ്കിൽ ബ്രഹ്മോസ് മിസൈൽ പരീക്ഷണം ഫെബ്രുവരിയിൽ തന്നെ നടന്നേക്കുമെന്നാണ് സൂചന.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകളും തയാറാക്കിയിട്ടുണ്ട്. ബ്രഹ്മോസ് മിസൈൽ വഹിക്കാൻ സുഖോയ് 30 വിമാനങ്ങൾക്കു മാത്രമേ കഴിയുകയുള്ളു.ഇതേ തുടർന്ന് ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30 ബ്രഹ്മോസ് സംയോജനം പൂർത്തിയായിരിക്കുന്നത്..
ക്രൂസ് മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യയാണ്. സുഖോയ് വിമാനത്തിൽ നിന്നു കരയിലേക്കുള്ള ബ്രഹ്മോസ് പരീക്ഷണം ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിക്കും നടക്കുക.മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്.മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകാം. അതിനാൽ തന്നെ വരും ദിവസങ്ങളിലെ പരീക്ഷണങ്ങളും ഏറെ പ്രധാനപെട്ടതായിരിക്കും.
Post Your Comments