NewsIndia

കാശ്മീർ കലാപകാരികൾ പ്രധാനമായും നശിപ്പിക്കുന്നത് ഭീകരതയുടെ വളർച്ചയെ പ്രതിരോധിക്കുന്ന സ്ഥാപനത്തെ!

ശ്രീനഗർ:ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതു മുതല്‍ ജമ്മു കശ്മീരിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ അഗ്നിക്കിരയായത് നിരവധി വിദ്യാലയങ്ങൾ.കശ്മീര്‍ താഴ്‍വരയിലെ പത്ത് ജില്ലകളിലും കുറഞ്ഞത് ഒരു വിദ്യാലയമെങ്കിലും തീയിടുകയോ തകര്‍ക്കുകയോ ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഭീകരർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാൻ കാരണം കശ്മീരിലെ യുവാക്കൾക്ക് ശെരിയായ രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരമില്ലാതാക്കുന്നതിന് വേണ്ടിയാണ് .ശരിയായ വിദ്യാഭ്യാസം ലഭിച്ചാൽ തീവ്ര ചിന്തകൾ മനസ്സിൽ കുത്തിനിറച്ച് ഭീകര പ്രവർത്തനങ്ങൾക്കായി കാശ്മീരി യുവാക്കളെ ഒപ്പം ചേർക്കാനാകില്ല എന്ന കാരണം കൊണ്ടാകാം കലാപകാരികൾ ഇത്രയധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ തന്നെ ലക്ഷ്യമിടുന്നത്.

സംഘര്‍ഷങ്ങള്‍ക്കിടെ വിവിധ ഭാഗങ്ങളിലായി 17 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അഗ്നിക്കിരയായിട്ടുണ്ട്.ഇതിനൊപ്പം രണ്ടു സ്വകാര്യ വിദ്യാലയങ്ങളും തകര്‍ന്നിട്ടുണ്ട്. ഭൂരിപക്ഷം വിദ്യാലയങ്ങളും തകര്‍ക്കപ്പെട്ടത് രാത്രി സമയങ്ങളിലാണ്.ചില വിദ്യാലയങ്ങൾ തകർന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണകാരികൾക്കെതിരെ കണ്ണീര്‍ വാതകം ഉപയോഗിക്കുന്നതിനിടെയാണ് എന്നാണ് ആരോപണം. എന്നാല്‍, കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോൾ തീയുണ്ടാവില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.പത്ത് ജില്ലകളില്‍ ഏറ്റവും നഷ്ടമുണ്ടായത് ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലാണ്. ഇവിടെ അഞ്ചു വിദ്യാലയങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. മധ്യകശ്മീരിലെ ബുഡ്ഗം ജില്ലയില്‍ മൂന്നു വിദ്യാലയങ്ങള്‍ക്കാണ് തീയിട്ടത്. ഈ സാഹചര്യത്തിൽ രാത്രികാലങ്ങളിലും വിദ്യാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button